റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സ്വമേധയാ തിരികെ വരാമെന്ന് ദേശിയസുരക്ഷ ഉപദേഷ്ടാവ്

rohingya3

സിംഗപ്പൂര്‍: ബംഗ്ലാദേശിലേക്ക് പോയ 70000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സ്വമേധയാ മ്യാന്‍മാറിലേക്ക് തിരികെ വരാമെന്ന് ദേശിയസുരക്ഷ ഉപദേഷ്ടാവ് തൌണ്‍ ടുന്‍ പറഞ്ഞു. സിംഗപ്പൂരിലെ ഒരു പ്രാദേശിക സുരക്ഷാ കോണ്‍ഫറന്‍സ് ഷാന്‍ഗ്രിലായില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ യു എന്നിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വംശഹത്യ, യുദ്ധ കുറ്റകൃത്യങ്ങള്‍, വംശീയ ശുദ്ധീകരണം, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ 2005 ലെ ഐക്യരാഷ്ട്ര ലോക സമ്മേളനത്തില്‍ കൂടിയാലോചിച്ചിരുന്നു. പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിബദ്ധത നിലനിര്‍ത്താനും ഒരു കൂട്ടായ ഉത്തരവാദിത്വം അംഗീകരിക്കപ്പെട്ടിരുന്നു. 700,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സ്വമേധയാ തിരിച്ചെത്തിയാല്‍ ഞങ്ങള്‍ക്ക് അവരെ സ്വീകരിക്കാന്‍ സന്നദ്ധരാണെന്നും തൌണ്‍ ടുന്‍ പറഞ്ഞു.

രണ്ട് വര്‍ഷം കൊണ്ട് അഭയാര്‍ഥികളുടെ സ്വമേധയാ കുടിയേറ്റം പൂര്‍ത്തിയാക്കാന്‍ ജനുവരിയില്‍ മ്യാന്മറും ബംഗ്ലാദേശും സമ്മതിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് മ്യാന്‍മര്‍ ഒപ്പുവെച്ചിരുന്നു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ബംഗ്ലാദേശില്‍ അഭയം തേടാനും സുരക്ഷിതമായി മടങ്ങാനും അനുവദിച്ചിരുന്നു.

Top