യാങ്കൂണ്‍: രോഹിന്‍ഗ്യകള്‍ക്കു നേരെ സൈന്യം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് വാര്‍ത്ത നല്‍കിയ മ്യാന്‍മര്‍ മാധ്യമ പ്രവര്‍ത്തകരുടെ അപ്പീല്‍ കോടതി തള്ളി. 7 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട 2 മാധ്യമ പ്രവര്‍ത്തകരുടെ അപ്പീലാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടര്‍മാരായ വാ ലോണ്‍, ക്വാവ സോവു എന്നിവരാണ് 13 മാസമായി ജയിലില്‍ ശിക്ഷ അനുഭവിക്കുന്നത്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന കുറ്റത്തിനാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്.
വിധിയില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ നിരാശ പ്രകടിപ്പിച്ചു. സത്യം പുറത്തു വരാതിരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ് മാധ്യമപ്രവര്‍ത്തകരെ പുറത്തുവിടാത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പ്രതികരിച്ചു.