റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ നിരവധി ആക്രമണങ്ങളെന്ന് യുഎസ് റിപ്പോര്‍ട്ട്

rohingya3

മ്യാന്‍മര്‍: മ്യാന്മറില്‍ 2017 ല്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് യുഎസ് റിപ്പോര്‍ട്ട്. അനഡലു ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടാണ് ചൊവ്വാഴ്ച പുറത്തുവിട്ടത്.

മ്യാന്‍മറില്‍ താമസിക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ മതപരമായ വിവേചനത്തിന് ഇരയായിട്ടുണ്ട്. റോഹിങ്ക്യയ്‌ക്കെതിരെ അക്രമവും വിവേചനവും പീഡനവും തുടരുകയാണെന്ന്‌ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് മ്യാന്മറില്‍ പുരോഗതി കൈവരിച്ചതായി കരുതുന്നില്ലെന്നും സാം ബ്രൌണ്‍ബാക്ക് ആരോപിച്ചു. കൂട്ട ബലാല്‍സംഗം, കുട്ടികളെ കൊല്ലുകയും, പൗരന്മാരെ കൊള്ളയടിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Top