ശ്രീലങ്കയില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് നേരെ ആക്രമണം; ആറു പേര്‍ അറസ്റ്റില്‍

കൊളംബോ: ശ്രീലങ്കയില്‍ ജനക്കൂട്ടം റോഹിംഗ്യന്‍ അഭയാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി.

ബുദ്ധസന്ന്യാസിമാരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ സന്ന്യാസികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാന്‍ മൂന്നുസംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 26ന് കൊളംബോയ്ക്ക് സമീപം താമസിച്ചിരുന്ന അഭയാര്‍ഥികളെയാണ് ജനക്കൂട്ടം ആക്രമിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് 31 പേരുള്ള അഭയാര്‍ഥിസംഘത്തെ സര്‍ക്കാര്‍ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയടക്കം ആറുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

അഞ്ചുമാസം മുമ്പാണ് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ശ്രീലങ്കയിലെത്തിയത്. വടക്കന്‍ തീരത്ത് ഒഴുകിനടക്കുന്ന ബോട്ടില്‍ കണ്ട അഭയാര്‍ഥികളെ നാവികസേന രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്ത് എത്തിക്കുകയായിരുന്നു.

Top