റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ബംഗാള്‍ ഉള്‍ക്കടലിലെ ദ്വീപിലേക്ക് മാറ്റിയേക്കില്ല

ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ബംഗാള്‍ ഉള്‍ക്കടലിലെ ദ്വീപിലേക്ക് മാറ്റാനുള്ള പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ബംഗ്ലാദേശ്. ഒരു ലക്ഷം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെയാണ് നേരത്തേ മാറ്റാന്‍ തീരുമാനിച്ചിരുന്നത്.

റോഹിംഗ്യകളെ മ്യാന്‍മറിലെ രാകിനെ സംസ്ഥാനത്തേക്ക് തിരിച്ചയക്കുകയാണ് ലക്ഷ്യമെന്ന് അബ്ദുല്‍ കലാം അബ്ദുല്‍ മോമന്‍ ഞായറാഴ്ച ധാക്കയില്‍ പറഞ്ഞു. ചൈനീസ് അംബാസിഡര്‍ ലി ജിമിഹ് ലുഡിങ്ങിന്റെ ബംഗ്ലാദേശ് സന്ദര്‍ശന വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ദ്വീപില്‍ 15,000 ഏക്കര്‍ വേലിയിറക്കവും 10,000 ഏക്കര്‍ വേലിയേറ്റവും ഉണ്ടാകുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനാലാണ് അഭയാര്‍ത്ഥികളെ ദ്വീപിലേക്ക് മാറ്റാത്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിവില്‍ ദ്വീപിലുള്ളവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ദ്വീപിനെ മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top