റോഹിങ്ക്യകള്‍ക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന് യോഗി ആദിത്യനാഥ്

yogi

ലക്‌നോ: റോഹിങ്ക്യകള്‍ക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

മ്യാന്‍മാറില്‍ നിന്നുള്ള റോഹിങ്ക്യകള്‍ അഭയാര്‍ഥികള്‍ അല്ലെന്നും ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്നും അദ്ദേഹം തുറന്നടിച്ചു.

ചില ആളുകള്‍ റോഹിങ്ക്യകളോട് അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നത് വളരെ സങ്കടകരവും അപലപനീയവുമാണെന്നും യോഗി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ റോഹിംഗ്യന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മ്യാന്‍മാറില്‍ നിരപരാധികളായ നിരവധി ഹിന്ദുകള്‍ ക്രൂരമായി കൊല ചെയ്യപ്പെടുന്നുണ്ട്. രോഹിംഗ്യകള്‍ക്കു ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Top