സ്പോര്‍ട്സില്‍ ഒരു കരിയര്‍ തുടങ്ങാന്‍ പ്രായമില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. ക്രിസ്റ്റ്യാനോയെയും മൈക്ക് ഹസ്സിനെയും ഉദാഹരണമാക്കിയായിരുന്നു രോഹിത് സംസാരിച്ചത്. മുംബൈയിലെ ഒരു ചാറ്റ് ഷോയ്ക്കിടെയായിരുന്നു താരം പ്രതികരിച്ചത്.
‘ മൈക്ക് ഹസ്സിയെ നോക്കൂ, അയാള്‍ 30-ാം വയസ്സിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ആറോ ഏഴോ വര്‍ഷം മാത്രമാണ് അദ്ദേഹം ക്രിക്കറ്റ് കളിച്ചത്. എന്നിട്ടും അദ്ദേഹം മിസ്റ്റര്‍ ക്രിക്കറ്റ് എന്ന പേര് സ്വന്തമാക്കി. അത് നമുക്കൊരു പാഠമാണ്. സ്പോര്‍ട്സില്‍ ഒരു കരിയര്‍ തുടങ്ങാന്‍ പ്രായം പ്രശ്നമല്ല’ – രോഹിത് പറഞ്ഞു.
ക്രിസ്റ്റ്യാനോയെയും രോഹിത് ഉദാഹരണമാക്കി. പ്രയാസങ്ങള്‍ മറികടന്നാണ് ക്രിസ്റ്റ്യാനോ മുന്നേറിയതെന്നും അദ്ദേഹം പറഞ്ഞു. ‘ ക്രിസ്റ്റ്യാനോ വലിയ ഉദാഹരണമാണ്. ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് അച്ഛനെ നഷ്ടമായി. അമ്മയാണ് അദ്ദേഹത്തെ വളര്‍ത്തിയത്. കാര്യങ്ങള്‍ അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല. ഇപ്പോള്‍ ക്രിസ്റ്റ്യാനോ എവിടെയാണെന്ന് നോക്കൂ’.