നാഗ്പുര്‍: ഇന്ത്യയുടെ വമ്പൻ ബാറ്റ്‌സ്മാന്മാരായ സൗരവ് ഗാംഗുലിയുടെയും വിരാട് കൊഹ്‌ലിയുടെയും റെക്കോര്‍ഡ് തകർത്ത് രോഹിത് ശര്‍മ്മ.
ഓസീസിനെതിരേ നടന്ന അഞ്ചാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയാണ് രോഹിത് ശര്‍മ്മ പുതിയ നേട്ടം സ്വന്തമാക്കിയത്. ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗം 2,000 റണ്‍സ് എന്ന നേട്ടമാണ് രോഹിത് കരസ്ഥമാക്കിയിരിക്കുന്നത്.
42 മത്സരങ്ങളില്‍ നിന്ന് 2000 റണ്‍സെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ഇതോടെ രോഹിത്ത് സ്വന്തമാക്കിയത്.
ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കു 2000 റണ്‍സ് തികയ്ക്കാന്‍ 45 മത്സരങ്ങളെടുത്തപ്പോള്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കൊഹ്‌ലി 46 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും റണ്‍സെടുത്തത്.
രോഹിത്തിന്റെ 14-ാം സെഞ്ച്വറിയാണിത്. 109 ബോളില്‍ നിന്ന് 125 റണ്‍സാണ് രോഹിത് നേടിയത്.