രാജ്കോട്ട്: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു രോഹിത്തിന് പരിക്കേറ്റത്.
രോഹിത്തിനോട് സംസാരിച്ചിരുന്നുവെന്നും കോഹ്‌ലി വ്യക്തമാക്കി. അടുത്ത മത്സരത്തില്‍ രോഹിത്തിന് കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ബെംഗളൂരുവിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക.
ഇടതു തോളിനാണ് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ രോഹിത്തിന് പന്ത് തിരിച്ചെറിയാന്‍ പോലും സാധിച്ചിട്ടില്ലായിരുന്നു. ഉടന്‍ തന്നെ ടീം ഇന്ത്യ ഫിസിയോ നിതിന്‍ പട്ടേല്‍ താരത്തെ പരിശോധിക്കുകയും ചെയ്തു. ശേഷം കേദാര്‍ ജാദവ് രോഹിത്തിന് പകരം ഫീല്‍ഡിങ്ങിന് ഇറങ്ങുകയും ചെയ്തു.