ഇന്ത്യൻ പരിശീലകനായി ദ്രാവിഡ് നിയമിക്കപ്പെട്ടതിൽ സന്തോഷം അറിയിച്ച് രോഹിത് ശർമ്മ. ദ്രാവിഡിന്റെ നിയമനത്തിൽ സന്തോഷം ഉണ്ട് എന്നും ഒരുമിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ് എന്നും രോഹിത് ശർമ്മ പറഞ്ഞു.
“ഇന്ത്യൻ ടീമിലേക്ക് ദ്രാവിഡ് തിരിച്ചുവന്നതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ, . അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിലെ വലിയ സ്റ്റാറാണ്, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന അനുഭവം മികച്ചതായിരിക്കും” രോഹിത് പറഞ്ഞു. ന്യൂസിലൻഡിന് എതിരായ ടൂർണമെന്റ് ആകും ദ്രാവിഡിന്റെ മുഖ്യപരിശീലകനായുള്ള ആദ്യ ടൂർണമെന്റ്.