ഞങ്ങള്‍ക്കിപ്പോള്‍ ഒരു ബേബിസിറ്ററെ വേണം, നീ വരുവോ; പന്തിനെ ട്രോളി രോഹിത് ശര്‍മയും

ഓസിസ് പര്യടനത്തിനിടെ ബേബിസിറ്റര്‍ എന്ന് പേര് വീണ റിഷഭ് പന്തിനെ ട്രോളി രോഹിത് ശര്‍മയും. നീ ഒരു നല്ല ബേബിസിറ്ററാണെന്ന് കേട്ടു. ഞങ്ങള്‍ക്ക് ഒരാളെ ഇപ്പോള്‍ വേണം. റിതികയ്ക്ക് സന്തോഷമാകും എന്നായിരുന്നു പന്തിനെ ട്രോളിയുള്ള രോഹിത്തിന്റെ വാക്കുകള്‍. ആരാധകര്‍ക്ക് ശുഭദിനം നേര്‍ന്നുള്ള പന്തിന്റെ ട്വീറ്റും ഫോട്ടോയും റീട്വീറ്റ് ചെയ്താണ് രോഹിത്തിന്റെ ട്രോള്‍.

റിതികയ്ക്കും രോഹിത്തിനും അടുത്തിടെയായിരുന്നു പെണ്‍കുഞ്ഞ് പിറന്നത്. പന്തിനെ ട്രോളിയുള്ള രോഹിത്തിന്റെ ട്വീറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വൈറലായി കഴിഞ്ഞു. രോഹിത്തിനു മുമ്പ് പന്തിനു നേരെ ബേബി സിറ്റര്‍ എന്ന വാക്ക് പ്രയോഗിച്ച ടീം പെയ്‌നിന്റെ ഭാര്യയും ട്രോളുമായി എത്തിയിരുന്നു. കുഞ്ഞിനൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത്, കുട്ടിയെ നോക്കാന്‍ നിങ്ങള്‍ക്ക് സമയമുണ്ടോ എന്നായിരുന്നു പന്തിനോട് ബോണി പെയ്ന്‍ ചോദിച്ചത്.

ഓസീസിനെതിരായ ബോക്സിങ് ഡേ ടെസ്റ്റിലായിരുന്നു ബേബിസിറ്റര്‍ എന്ന പേര് റിഷഭിന് വീണത്. പെയ്‌ന് റിഷഭിന് നേരെ പ്രയോിച്ച സ്ലെഡ്ജിങ്ങ് ആയിരുന്നു അത്. ധോണി ടീമിലേക്ക് മടങ്ങി എത്തിയാല്‍ നിനക്ക് സ്ഥാനം നഷ്ടമാകും. വേണമെങ്കില്‍ ഞാനും ഭാര്യയും സിനിമയ്ക്ക് പോകുമ്പോള്‍ നീ കുട്ടികളെ നോക്കുവാന്‍ വരൂ എന്നായിരുന്നു പന്തിനെ പ്രകോപിപ്പിക്കാനായി പെയ്ന്‍ പറഞ്ഞത്.

Top