ലോകകപ്പിലെ റെക്കോഡ് നേട്ടം സ്വന്തമാക്കാനായത് യുവിയുടെ ഉപദേശം കൊണ്ടാണെന്ന വെളിപ്പെടുത്തലുമായി ഹിറ്റ്മാന്‍. ഐ.പി.എല്ലില്‍ മോശം ഫോമിലായിരുന്ന തനിക്ക് യുവരാജ് സിംഗാണ് ആത്മവിശ്വാസം പകര്‍ന്ന് തന്നത് എന്നാണ് രേഹിത് വെളിപ്പെടുത്തിയിരിക്കുന്നത്.
ഐ.പി.എല്ലില്‍ മോശം ഫോമിലായിരുന്നു താന്‍. മികച്ച സ്‌കോറുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് തന്നെ നിരാശയിലാഴ്ത്തിയിരുന്നു, ആ അവസ്ഥയില്‍ യുവരാജ് സിങ്ങിന്റെ ഉപദേശമാണ് തന്നെ വിജയത്തിലേക്ക് നയിച്ചതെന്നും, തനിക്ക് ഒരു സഹോദരനെ പോലെയാണ് യുവി എന്നും രോഹിത് പറഞ്ഞു.
2015- ലെ ലോക കപ്പില്‍ നാലു സെഞ്ച്വറികള്‍ നേടിയ ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് രോഹിത് അടുത്തിടെ മറികടന്നത്. ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ (6 എണ്ണം) റെക്കോഡിനൊപ്പം എത്താനും രോഹിത് ശര്‍മ്മയ്ക്ക് കഴിഞ്ഞു.