മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റോജര്‍ ഫെഡറര്‍ തിരിച്ചെത്തുന്നു. 2016 ഇറ്റാലിയന്‍ ഓപ്പണ് ശേഷം റോജര്‍ കളിമണ്‍ കോര്‍ട്ടിലേക്ക് മടങ്ങിവരാനൊരുങ്ങുകയാണ്. ടെന്നീസ് ഇതിഹാസത്തിന് ഉണ്ടായ പരിക്കുകള്‍ കാരണമാണ് താത്കാലികമായി കളിമണ്‍ കോര്‍ട്ടിനോട് വിട പറയേണ്ടി വന്നത്.
തിങ്കളാഴ്ച ആരംഭിക്കുന്ന മാഡ്രിഡ് ഓപ്പണിലിലൂടെയാണ് ഫെഡറര്‍ തിരിച്ചെത്തുന്നത്.