സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി ലഭിച്ചതില്‍ ശിവശങ്കരനുള്ള പങ്ക് അന്വേഷിക്കും

തിരുവനന്തപുരം: സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ലഭിച്ചതില്‍ ശിവ ശങ്കരന് പങ്കുണ്ടോ എന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

സ്വപ്നയെ ഐടി വകുപ്പിന് കീഴില്‍ നിയമിച്ചതിന് പിന്നിലെ സാഹചര്യം എന്താണ്, അതിലെ ശരി തെറ്റ് എന്താണ് എന്ന് സര്‍ക്കാര്‍ അന്വേഷിക്കും. അതിനായി ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷണല്‍ ചീഫ് ചെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി നിയമനത്തില്‍ വീഴ്ചകളുണ്ടോ എന്ന് അറിയട്ടേയെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെയും സങ്കല്‍പ്പത്തിന്റെ പേരില്‍ നടപടിയെടുക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നിന്നിരുന്ന ശിവശങ്കരന്‍ വിവാദ വനിതയുമായി ബന്ധപ്പെട്ടു എന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തെ മാറ്റിയിരുന്നു

Top