ആഡംബര വാഹന ബ്രാന്‍ഡായ റോള്‍സ് റോയ്സ് ആദ്യ കളക്ഷന്‍ കാറുമായി എത്തുന്നു. ഡോണ്‍ സില്‍വര്‍ ബുള്ളറ്റ് കളക്ഷന്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ രേഖാചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
വാഹനത്തിന്റെ രൂപകല്‍പ്പന 1920 കളിലെ റോഡ്സ്റ്ററുകളില്‍ നിന്ന് പ്രചോദനം കൊണ്ടാണ്. ഡാര്‍ക്ക് ഹെഡ് ലൈറ്റുകൾ , മുന്നില്‍ ഡാര്‍ക്ക് ബംപര്‍ എന്നിവയാണ് നല്‍കിയിട്ടുള്ളത്.
4 സീറ്റര്‍ കണ്‍വെര്‍ട്ടിബിളിന്റെ ഓപ്പണ്‍ ടോപ്പ് 2 സീറ്റര്‍ റോഡ്സ്റ്റര്‍ പതിപ്പാണ് പുതിയ മോഡല്‍ എന്നാണ് വിവരം. മാത്രമല്ല സ്പെഷല്‍ എഡിഷനായി പിറകിലെ രണ്ട് സീറ്റുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
വാഹനത്തിന് കരുത്തേകുക 6.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി12 മോട്ടോര്‍ ആയിരിക്കും. ഈ എന്‍ജിന്‍ 571 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നതായിരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ടോപ് സ്പീഡ് എന്നാണ് റിപ്പോര്‍ട്ട്.