കറുപ്പിൽ മുങ്ങിക്കുളിച്ച് റോൾസ് റോയ്‌സ് കള്ളിനൻ; പതിപ്പ് അവതരിപ്പിച്ചു

റുപ്പിൽ മുങ്ങി റോൾസ് റോയ്‌സ് സൂപ്പര്‍ ലക്ഷ്വറി എസ്.യു.വി മോഡലായ കള്ളിനനിന്റെ പുതിയ എഡിഷൻ അവതരിപ്പിച്ചു. കറുപ്പ് നിറം പൂർണമായി ആവരണം ചെയ്തത് തന്നെയാണ് കള്ളിനനിന്റെ പ്രേത്യേകതയും. ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന ഡിസൈനിൽ ഗ്ലോസ് ബ്ലാക്ക് പെയ്ന്റാണ്‌ റോൾസ് റോയിസിന് നൽകിയിരിക്കുന്നത്. പുറത്ത് മാത്രമല്ല അകത്തും ആവരണം ചെയ്തത് കറുപ്പ് നിറം ആണ്.

ഹൈ ഗ്ലോസ് ബ്ലാക്ക് ക്രോമിലാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ചിഹ്നം. ഇതേ നിറത്തിൽ തന്നെയാണ് ഗ്രില്ലും നൽകിയിട്ടുള്ളത്. 22 ഇഞ്ചിലുള്ള അലോയി വീലുകളും ചുവപ്പ് നിറത്തിലുള്ള ബ്രേക്ക് കാലിപേഴ്‌സുമാണ് ഉൾപ്പെടുത്തിയത്.

സ്യൂയിസൈഡ് ഡോറും പിന്നിലെ വ്യൂയിങ്ട്ടും കള്ളിനനിനെ വ്യത്യസ്തമാക്കുന്നതായിരിക്കും. വ്യൂയിങ് സ്യൂട്ട് സ്വിച്ചിട്ടാല്‍ ബൂട്ട് തുറന്ന് രണ്ട് കസേരകളും ചെറിയ മേശയും പുറത്തേക്ക് വരും. 6.75 ലിറ്റര്‍ വി12 എന്‍ജിന്‍ 600 എച്ച്പി പവറും 900 എന്‍എം ടോര്‍ക്കും 8 സപീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷനുമാണ് ഉള്ളത്. പുതിയ പതിപ്പിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.

Top