റോം: രാജ്യത്ത് ഭീതി വിതച്ച് കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഭക്ഷണ സംഭരണ ശാലകളും ഫാര്‍മസികളും ഒഴികെയുള്ള ഇറ്റലിയിലെ മുഴുവന്‍ കടകളും അടച്ചു. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കടകള്‍ അടയ്ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ബാറുകളും, ഭക്ഷണശാലകളും തുടങ്ങി എല്ലാ കടകളും അടയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും എന്നാല്‍ ഹോം ഡെലിവറി അനുവദിക്കുമെന്നും പ്രസിഡന്റ് ഗിസെപ്പ് കോണ്ടെ വ്യക്തമാക്കി.
അതേസമയം, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇറ്റലിയില്‍ കൊറോണ വ്യാപിക്കുന്നതിന്റെ അളവ് കുറഞ്ഞിട്ടില്ലെന്നും പ്രസിഡന്റ് അറിയിച്ചു.
ഇറ്റലിയിലെ സ്‌കൂളുകളും. ജിമ്മുകളും മ്യൂസിയങ്ങളും നിശാ ക്ലബുകളുമെല്ലാം നേരത്തെ അടച്ചിരുന്നു. ഇതുവരെ രാജ്യത്ത് 12,000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 827 പേര്‍ മരിച്ചു.