കൊറോണയ്‌ക്കെതിരെ വ്യത്യസ്ത പ്രതിരോധം; സങ്കടം ഉള്ളിലൊതുക്കി പൊട്ടിച്ചിരിച്ച് പാട്ട് പാടി ഇറ്റലിക്കാര്‍

റോം: ലോകരാജ്യങ്ങളെ ദിവസംതോറും കാര്‍ന്ന് തിന്നുന്ന മഹാമാരിയെ ഭീതിയോടെയാണ് ജനങ്ങള്‍ നോക്കി കാണുന്നത്. വൈറസ് മൂലം വീടിന്റെ നാല് ചുവരുകളില്‍ അകപ്പെട്ട ഇറ്റലിയിലെ ജനങ്ങള്‍ക്ക് ഒന്ന് പുറത്തിറങ്ങാനോ പ്രിയപ്പെട്ടവരെ കാണാനോ കഴിയാതെ അവരുടെയെല്ലാം ജീവിതം ഇപ്പോള്‍ വീട്ടു തടങ്കലിലാണ്. കനത്ത ഏകാന്തതയും കടുത്ത നിരാശയുമാണ് അവര്‍ നേരിടുന്നത്.

നാളുകളായി ഒറ്റപ്പെട്ടുകഴിയുന്ന നഗരമായ റോമില്‍ ഈ മഹാമാരിയെ തുരത്താനും തങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് സ്വയം ബോധ്യപ്പെടുത്താനും അവരിപ്പോള്‍ സ്വയം ശ്രമിക്കുകയാണ്. പാട്ടുകളിലൂടെ ഏകാന്തതയുടെ തടവറയില്‍ നിന്ന് മുക്തി നേടുകയാണ് അവരിപ്പോള്‍.

എല്ലാ അപ്പാര്‍ട്ട്‌മെന്റുകളിലും താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങള്‍ എല്ലാ വീടുകളുടെയും ജനാലകള്‍ തുറന്നിട്ട് തങ്ങളുടെ ബാല്‍ക്കണിക്ക് അരികില്‍ നിന്നാണ് അവര്‍ ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ ഗാനം ആലപിക്കുന്നത്.

പറക്കുകയാണെന്ന് അര്‍ത്ഥം വരുന്ന വോലാരേ… എന്നു തുടങ്ങുന്ന ഗാനം ഇറ്റാലിയന്‍ തെരുവുകളില്‍ അലയടിക്കുകയാണ്. റോം നിവാസികളൊരുക്കിയ കൊറോണയ്‌ക്കെതിരെയുള്ള ഈ സംഗീത ഫ്‌ളാഷ് മോബ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Top