റോം: കൊറോണ വൈറസ് ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ന് പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ വീഡിയോ വഴിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ സിറ്റിയിലും ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ ഈ നടപടി.
അതേസമയം, എല്ലാ ഞായറാഴ്ചയും സെന്റ്. പീറ്റേഴ്‌സ് സ്‌ക്വയറിന്റെ ജനാലയില്‍ കൂടിയായിരുന്നു പോപ്പ് പ്രാര്‍ത്ഥന നടത്തിയിരുന്നത്. എന്നാല്‍ വിശ്വാസികള്‍ സംഘടിക്കുന്നത് ഒഴിവാക്കാനായി മാര്‍പാപ്പ എല്ലാ പൊതുപരിപാടികളും ഒഴിവാക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ ലെന്റ് റിട്രീറ്റ് ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകളും വിശുദ്ധകര്‍മങ്ങളും വീഡിയോ ആയി ചിത്രീകരിക്കും. വത്തിക്കാന്‍ സ്‌ക്വയറിലടക്കം വലിയ സ്‌ക്രീനുകളില്‍ പ്രാര്‍ത്ഥനകള്‍ പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് 15 വരെ നിത്യകുര്‍ബാനകളും ഒഴിവാക്കിയിട്ടുണ്ട്.
നേരത്തേ ജലദോഷത്തെ തുടര്‍ന്ന് മാര്‍പാപ്പയെ കൊറോണപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു.