കൊച്ചി: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സര്‍വീസ് നടത്തിയ റോറോ ജങ്കാര്‍ ലൈസന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ചു. റോണ്‍ ഓണ്‍ റോള്‍ ഓഫിന് കൊച്ചിയില്‍ പോര്‍ട് ട്രസ്റ്റിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഇല്ല.
കഴിഞ്ഞ ദിവസമാണ് ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ റോറോ ജങ്കാര്‍ സര്‍വീസ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് റോറോ സര്‍വീസ് ആരംഭിക്കുന്നത്. നാലു ലോറി, 12 കാറുകള്‍, 50 യാത്രക്കാര്‍ എന്നിവ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള രണ്ടു റോറോ ജങ്കാറും ജെട്ടികളും കോര്‍പറേഷന്‍ വികസന ഫണ്ടില്‍ നിന്നു 15 കോടി രൂപ ചെലവിലാണ് നിര്‍മിച്ചിട്ടുള്ളത്. വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി യാത്രയ്ക്കു റോഡ് മാര്‍ഗം 40 മിനിറ്റ് എടുക്കുമ്പോള്‍ റോറോ വഴി മൂന്നര മിനിറ്റു കൊണ്ടു ഫോര്‍ട്ട് കൊച്ചിയിലെത്താം.