അസന്‍സിയോണ്‍: വ്യാജ പാസ്പോര്‍ട്ട് കേസില്‍ പരാഗ്വായിയില്‍ ജയിലില്‍ കഴിയുന്ന ബ്രസീല്‍ താരമാണ് റൊണാള്‍ഡീന്യോ. ജയിലിലെ ഫുട്ബോള്‍ ടൂര്‍ണമെന്റിലാണ് താരം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. 11 ഗോളുകളായിരുന്നു മത്സരത്തില്‍ റൊണാള്‍ഡീന്യോ ടീം നേടിയത്.
അഞ്ചു ഗോളുകള്‍ ബ്രസീല്‍ താരത്തിന് അവകാശപ്പെട്ടതായിരുന്നു. ശേഷിക്കുന്ന ആറു ഗോളുകള്‍ റൊണാള്‍ഡീന്യോയും നേടി. മത്സരത്തില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയ ടീമിന് സമ്മാനമായി കിട്ടിയത് 16 കിലോ പന്നിയിറച്ചിയുമാണ്.
ഈ വാര്‍ത്ത പുറത്തുവിട്ടത് പരാഗ്വായ് ദിനപ്പത്രമായ ‘ഹോയ്’ ആണ്. റൊണാള്‍ഡീന്യോ ടൂര്‍ണമെന്റ് ആരംഭിച്ചപ്പോള്‍ ജയില്‍ അധികൃതരുമായി ഗ്രൗണ്ടിന് സമീപത്തുവച്ച് സംസരിക്കുകയായിരുന്നു. താരത്തെ കണ്ട തടവുകാര്‍ റൊണാള്‍ഡീന്യോയെ കളിക്കളത്തിലേക്ക് വിളിക്കുകയുമായിരുന്നു ചെയ്തത്. അപ്പോഴാണ് ടീമിന് വേണ്ടി ആറു ഗോളുകള്‍ താരം നേടിക്കൊടുത്തത്.