ലിസ്ബണ്‍: തനിക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയ മോഡലുമായി ലൈംഗികബന്ധമുണ്ടായിരുന്നതായി പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അഭിഭാഷകന്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍സണ്‍ ആണ് ബലാത്സംഗക്കേസില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. എല്ലാവരുടെയും സമ്മതത്തോടെയുള്ള ലൈംഗികബന്ധം ആയിരുന്നു അതെന്നും അത് ബലാത്സംഗമല്ലെന്നുമാണ് വിശദീകരണം.
2009-ല്‍ ലാസ് വെഗാസില്‍ വെച്ച് മോഡലായ കാതറിന്‍ മയോര്‍ഗ എന്ന യുവതിയെ ക്രിസ്റ്റിയാനോ ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. എന്നാല്‍, 2009-ല്‍ ആരോപണം ഉന്നയിച്ച സ്ത്രീയുടെ സമ്മതപ്രകാരമാണ് എല്ലാം നടന്നത്. അവര്‍ ആരോപിക്കുന്നതുപോലെ ലൈംഗികമായ പീഡനം നടന്നിട്ടില്ലെന്നും താരത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ലാസ് വെഗാസ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാതറിന്റെ പരാതിയെ തുടര്‍ന്ന് 3,75,000 ഡോളര്‍ (ഏകദേശം മൂന്നു കോടിയോളം രൂപ) നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തു. എന്നാല്‍ ക്രിസ്റ്റ്യാനോയും അഭിഭാഷകനും ചേര്‍ന്ന് തന്നെ ഒത്തുതീര്‍പ്പ് കരാറില്‍ നിര്‍ബന്ധിച്ച് ഒപ്പു വെപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ കാതറിന്റെ നിലപാട്.