ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ 200 ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതി എവര്‍ടണ്‍ താരം വെയ്ന്‍ റൂണി സ്വന്തമാക്കി.
മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള മത്സരത്തിലാണ് റൂണി തന്റെ കരിയറിലെ നാഴികക്കല്ല് മെനഞ്ഞത്.
അങ്ങനെ, മത്സരം സമനിലയില്‍ കലാശിച്ചു.
അലന്‍ ഷിയററാണ് നേരത്തെ ഈ നേട്ടം കൈവരിച്ച താരം.
പുതിയ സീസണിനു മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നു എവര്‍ട്ടനില്‍ മടങ്ങിയെത്തിയ റൂണി തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ഗോള്‍ നേടുന്നത്.
സ്‌റ്റോക്ക് സിറ്റിക്കെതിരേ എവര്‍ട്ടന്‍ 1-0നു ജയിച്ച ആദ്യ ലീഗ് മല്‍സരത്തിന്റെ ടീമിന്റെ വിജയഗോള്‍ റൂണിയുടെ വകയായിരുന്നു.