ഡാമുകളുടെ ജലനിരപ്പില്‍ ആശങ്കയില്ലെന്ന് റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: ഡാമുകളുടെ ജലനിരപ്പില്‍ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ വാര്‍ണിംഗ് ലെവലില്‍ പോലും വെള്ളമെത്തിയിട്ടില്ല.

ഓരോ ആറ് മണിക്കൂറും നീരൊഴുക്ക് നിരീക്ഷിക്കുന്നുണ്ട്. തോട്ടപ്പള്ളിയിലെ 32 ഷട്ടറുകളും പ്രവര്‍ത്തനക്ഷമാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മുല്ലപ്പെരിയാറില്‍ ജല നിരപ്പ് 134.85 ആണ്. റിസര്‍വോയറില്‍ വലിയ മഴ പെയ്യുന്നില്ലെന്നും ആശങ്ക പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ മുന്നൊരുക്കള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Top