ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളക്കെട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുത്തെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്. കുട്ടനാട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തും. വെള്ളക്കെട്ടൊഴിവാക്കാന്‍ എക്കല്‍ നീക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാടങ്ങളിലെ പമ്പിങ് കാര്യക്ഷമമാക്കും. പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണവും ആവശ്യമാണ്. രണ്ടാം പാക്കേജ് ഉടന്‍ ഉണ്ടാകുമെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.