മുംബൈ: ഇന്ത്യന്‍ സ്വകാര്യ റിഫൈനറായ എസ്സാര്‍ ഓയിലിന്റെ ഓഹരികള്‍ സ്വന്തമാക്കി റഷ്യയിലെ ഏറ്റവും വലിയ ഓയില്‍ കമ്പനിയായ റോസ്‌നെഫ്റ്റ്.
എസ്സാര്‍ ഓയിലിന്റെ 49 ശതമാനം ഓഹരികള്‍ റോസ്‌നെഫ്റ്റിന് കൈമാറിക്കൊണ്ടുള്ള ഉടമ്പടിയിലാണ് ഇരു കമ്പനികളും ഒപ്പിട്ടിരിക്കുന്നത്. 12.9 ബില്യണ്‍ ഡോളറിന്റെ ഉടമ്പടിയാണിത്.
ഇന്ത്യയില്‍ സ്വകാര്യമേഖലയിലെ രണ്ടാമത്തെ വലിയ പെട്രോളിയം കമ്പനിയാണ് എസാര്‍ ഓയില്‍.
എണ്ണ, പ്രകൃതി വാതകം, ക്രൂഡ് ഓയില്‍, തുടങ്ങിയ പെട്രോളിയം ഉത്പ്പന്നങ്ങളുടെ ഉത്പാദനം നടത്തുന്ന ഇന്ത്യന്‍ കമ്പനിയായ എസ്സാര്‍ ഓയില്‍, മുംബൈയിലെ എസ്സാര്‍ ഗ്രൂപ്പിന്റെ ഭാഗമാണ്.