നവാഗതസംവിധായകന് മിഥുന്‍ മുരളിയുടെ ‘കിസ് വാഗണ്‍’ അന്‍പത്തിമൂന്നാമത് റോട്ടര്‍ഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സുപ്രധാനമായ ‘ടൈഗര്‍ മത്സരവിഭാഗത്തിലാണ്’ ചിത്രം ഇടം പിടിച്ചത്, ഇത്തവണ ടൈഗര്‍ വിഭാഗത്തിലേക്ക് മത്സരിക്കുന്ന ഏക ഇന്ത്യന്‍ സിനിമ കൂടിയാണ് ‘കിസ് വാഗണ്‍’. നവാഗതനായ അഫ്രദ് വി കെ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച മലയാള ചിത്രമായ റിപ്‌ടൈഡ് ‘ബ്രൈറ്റ് ഫ്യൂച്ചര്‍’ വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനുവരി 25 മുതല്‍ ഫെബ്രുവരി നാലുവരെയാണ് റോട്ടര്‍ഡാം ചലച്ചിത്ര മേള നടക്കുന്നത്.
മിലിറ്ററി ഭരിക്കുന്ന സാങ്കല്‍പ്പിക നഗരത്തില്‍ പാര്‍സല്‍ സര്‍വീസ് നടത്തുന്ന ഐല എന്ന പെണ്‍കുട്ടിയുടെ യാത്രയാണ് ‘കിസ് വാഗണ്‍’ പറയുന്നത്. നിഴല്‍നാടകങ്ങളുടെ (ഷാഡോ പ്ലേ) രൂപഘടന ഇമേജറികളില്‍ ഉള്‍ക്കൊണ്ട്, രണ്ടായിരത്തോളം കരകൗശലനിര്‍മ്മിതമായ ഷോട്ടുകളുടെയും ഓഡിയോ – വീഡിയോ അകമ്പടികളുടെയും ഒരുക്കിയിട്ടുള്ളതാണ് ഈ ചിത്രം.
‘പാരമ്പര്യേതര രീതിയില്‍ ഒരു സിനിമ സൃഷ്ടിക്കുന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു പ്രധാന ആലോചന. സിനിമ സംവിധായകന്റെ കലയാണെങ്കിലും, സിനിമയെ ഒരു കലാരൂപമായി നിര്‍വചിക്കുന്ന അടിസ്ഥാന ഘടകങ്ങളെ പലപ്പോഴും അവഗണിച്ചുകൊണ്ട് മിക്ക സിനിമാപ്രേമികളും സ്‌ക്രീനിലെ അഭിനേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ ഉടക്കിനില്‍ക്കുന്നു, ഈ ശീലത്തെ മറികടക്കാനുള്ള കൗതുകകരമായ തിരിച്ചറിവാണ് ‘കിസ് വാഗണ്‍’ എന്ന ചിത്രത്തിലേക്ക് നയിച്ചത്. പരമ്പരാഗത സങ്കല്‍പ്പങ്ങളെ ആശ്രയിക്കാതെ, മുഖങ്ങളെയോ മറ്റൊന്നും തന്നെയോ ഷൂട്ട് ചെയ്യാതെ ഓരോ ഫ്രയിമും ഡിജിറ്റലി നിര്‍മ്മിച്ചെടുത്തു കൊണ്ട് രചന, എഡിറ്റിംഗ്, ശബ്ദം, സംഗീതം, ആഖ്യാന ശൈലി, രൂപം, ഘടന തുടങ്ങിയ സിനിമാറ്റിക് ഘടകങ്ങളെ മാത്രം ആശ്രയിക്കുന്ന ഒരു മിക്‌സഡ് – മീഡിയ ഫീച്ചര്‍ ഫിലിം അപ്രകാരം വിഭാവനം ചെയ്തു.’ സംവിധായകനായ മിഥുന്‍ പറയുന്നു. തന്റെ ക്രിയാത്മക – രചനാ സഹായിയായ ഗ്രീഷ്മ രാമചന്ദ്രനോടൊപ്പം രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന ശ്രമങ്ങള്‍ക്കൊടുവിലാണ് ഇത്തരമൊരു പരീക്ഷണ ഫാന്റസി മിഥുന്‍ ഒരുക്കിയത്. അനിമേഷനും, എഡിറ്റിങ്ങും, സൗണ്ട് ഡിസൈനും, മ്യൂസിക്കും എല്ലാം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന്‍ തന്നെ. ഡി. മുരളിയാണ് പ്രൊഡ്യൂസര്‍.
നവാഗത സംവിധായകനും, സംസ്ഥാന അവാര്‍ഡ് ജേതാവുമായ കൃഷ്‌ണേന്ദു കലേഷാണ് മിഥുന്റെ ഈ സുപ്രധാന ചിത്രത്തെ റോട്ടര്‍ഡാമില്‍ അവതരിപ്പിക്കുന്നത്. 2022-ല്‍ ഇറങ്ങിയ കൃഷ്‌ണേന്ദുവിന്റെ ‘പ്രാപ്പെട’ എന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറും റോട്ടര്‍ഡാമില്‍ ആയിരുന്നു. ‘പ്രാപ്പെട’യുടെ പോസ്‌റ്‌പ്രൊഡക്ഷനില്‍ മിഥുന്‍ മുരളി പങ്കാളിയായിരുന്നു.