ഹൊറര്‍ ത്രില്ലറുമായി ഹന്‍സിക മോട്‌വാനി; ‘റൗഡി ബേബി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നടി ഹന്‍സിക മോട്വാനിയുടെ പുതിയ ചിത്രം ‘റൗഡി ബേബി’യുടെ ഫസ്റ്റ് ലുക്ക് ട്വിറ്ററിലൂടെ പുറത്തുവിട്ടു. നടനും നിര്‍മ്മാതാവുമായ ആര്യയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ടീമിന് താരം ആശംസകളും നേര്‍ന്നു. നവാഗതനായ ജെഎം രാജ ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാം സിഎസ് ചെല്ലദുരൈ എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഹന്‍സിക മോട്വാനിയ്‌ക്കൊപ്പം സത്യരാജ്, മീന, രാംകി, സോണിയ അഗര്‍വാള്‍, റായ് ലക്ഷ്മി, ജോണ്‍ കോക്കന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചുറ്റുപാടും ഒരു ക്ലോക്കും മറ്റ് പുരാതന വസ്തുക്കളും, രക്തം പുരണ്ട കത്തിയും, അത് പിടിച്ചു കൊണ്ട് ഹന്‍സികയ്ക്ക് നേരെ നില്‍ക്കുന്ന പാവയെയും ഒപ്പം പഴയ ഒരു വാളുമായി നില്‍ക്കുന്ന ഹന്‍സികയേയും പോസ്റ്ററില്‍ കാണാം. ‘ഇത് വെറുമൊരു കുഞ്ഞല്ല’ എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്. അതില്‍ തന്നെ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്നു എന്ന് വ്യക്തമാണ്.

2019ല്‍ പുറത്തിറങ്ങിയ അഥര്‍വ അഭിനയിച്ച ‘100’ എന്ന ചിത്രത്തിലാണ് ഹന്‍സിക മോട്വാനി അവസാനമായി അഭിനയിച്ചത്. നടന്‍ സിലംബരശന്‍ നായകനാകുന്ന മഹാ എന്ന ചിത്രമാണ് ഹന്‍സികയുടെ മറ്റൊരു ചിത്രം. കൂടാതെ ‘പാര്‍ട്ണര്‍’ എന്ന മറ്റൊരു സിനിയമയുടെ ചിത്രീകരണവും പൂര്‍ത്തിയായിരിക്കുകയാണ്. സംവിധായകരായ വിജയ് ചന്ദര്‍, ആര്‍ കണ്ണന്‍ എന്നിവര്‍ക്കൊപ്പമുള്ള പേരിടാത്ത രണ്ട് സിനിമകളും ഹന്‍സികയുടേതായി പുറത്തു വരാനുണ്ട്.

Top