ബെംഗളൂരു: അടുത്ത ഐ പി എല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് വീരന്‍ എ ബി ഡിവില്ലിയേഴ്‌സ് നയിക്കുമെന്ന വാര്‍ത്തകള്‍ക്ക് വിരാമം. കഴിഞ്ഞ സീസണുകളില്‍ ടീമിനെ നയിച്ചിരുന്ന വിരാട് തല്‍സ്ഥാനത്ത് തുടരുമെന്ന് ആര്‍സിബി വ്യക്തമാക്കി. നായകനെ മാറ്റുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വിരാട് തന്നെ വരുന്ന സീസണിലും നായകനായി തുടരുമെന്നും ആര്‍സിബി വക്താവ് പറഞ്ഞു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 2013 ലാണ് വിരാട് കൊഹ്‌ലിയെ നായകനായി ആദ്യം നിയമിച്ചത്. വരുന്ന സീസണിലേക്ക് ഡാനിയേല്‍ വെട്ടേറിക്ക് പകരം ഗാരി ക്രിസ്റ്റ്യനെ പരിശീലകനാക്കിയതും കഴിഞ്ഞ സീസണുകളില്‍ കൊഹ്‌ലിക്ക് ടീമിനെ കപ്പോടടുപ്പിക്കാന്‍ കഴിയാതെ പോയതും നായകനെ മാറ്റാന്‍ പ്രേരിപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇക്കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനക്കാരായി മടങ്ങാനായിരുന്നു ബാംഗ്ലൂരിന്റെ വിധി. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എ ബി ഡിയെ നായകനാക്കിയാല്‍ വരുന്ന സീസണില്‍ കൊഹ്‌ലിക്ക് കൂടുതല്‍ സ്വതന്ത്രമായി ബാറ്റു ചെയ്യാനാകും എന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു.