ബംഗളൂരു: ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരെ റൈസിങ് പുണെ സൂപ്പര്‍ ജയന്റ്സിന് ജയം.
സ്‌കോര്‍: പുണെ: 20 ഓവറില്‍ എട്ടിന് 161, ബംഗളൂരു 20 ഓവറില്‍ ഒമ്പതിന് 134
ആദ്യം ബാറ്റു ചെയ്ത പുണെ ഉയര്‍ത്തിയ 162 റണ്‍ ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ബാംഗ്ലൂര്‍ 27 റണ്‍സ് അകലെ 134ല്‍ ബാറ്റിംഗ് അവസാനിപ്പിച്ചു. സൂപ്പര്‍ ജയന്റിനായി ശര്‍ദുള്‍ താക്കൂര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി.
ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ കോഹ്ലി പൂനയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. രഹാനെ(30), രാഹുല്‍ ത്രിപാഠി(31), സ്റ്റീവ് സ്മിത്ത്(27), ധോണി(28), മനോജ് തിവാരി(27) എന്നിങ്ങനെയായിരുന്നു പ്രധാന ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍.
ഇതില്‍ 11 പന്തില്‍നിന്ന് 27 റണ്‍സ് നേടിയ തിവാരിയുടെ ഇന്നിംഗ്‌സ് മികച്ചതായിരുന്നു. ബാഗ്ലൂരിനായി ആദം മില്‍നെ, ശ്രീനാഥ് അരവിന്ദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബാഗ്ലൂരിന് തുടക്കത്തില്‍തന്നെ ഓപ്പണര്‍ മന്‍ദീപ് സിംഗിനെ(0) നഷ്ടപ്പെട്ടു. കോഹ്ലി(28)യും ഡിവില്ല്യേഴ്‌സും(29) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.