royal enfeld new model 600 launched

അമേരിക്ക :കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി റോയല്‍ എന്‍ഫീല്‍ഡ് മികച്ച വളര്‍ച്ചയാണ് നേടുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 52 ശതമാനം വളര്‍ച്ചയാണ് റോയല്‍ എന്‍ഫീല്‍ഡിന് ഈ മാര്‍ച്ചില്‍ മാത്രം ലഭിച്ചത്.

കമ്പനിയുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എന്‍ഫീല്‍ഡ്. 200 സിസി മുതല്‍ 750 സിസി വരെയുള്ള സെഗ് മെന്റുകളില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായി എന്‍ഫീല്‍ 600 സിസി ബൈക്ക് അടുത്ത വര്‍ഷം പുറത്തിറക്കും. പി61 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ബൈക്ക് ഹാര്‍ലിയുടേയും ട്രയംഫിന്റേയും ബൈക്കുകളുമായിട്ടാകും ഏറ്റുമുട്ടുക.

600 സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനുമായി എത്തുന്ന ബൈക്ക് തുടക്കത്തില്‍ അമേരിക്കയിലും യൂറോപ്പിലുമാകും പുറത്തിറക്കുക.

കൂടാതെ ക്ലാസിക്കിന്റേയും തണ്ടര്‍ബേര്‍ഡിന്റേയും കരുത്തുകൂടിയ വകഭേദങ്ങളും കമ്പനി പുറത്തിറക്കുമെന്നാണ് അറിയുന്നത്.

മിഡില്‍ വെയിറ്റ് ബൈക്കുകളുടെ സെഗ്‌മെന്റില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി കൂടുതല്‍ ബൈക്കുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നത് എന്നാണ് അറിയുന്നത്. നേരത്തെ ക്ലാസിക്ക്, തണ്ടര്‍ബേര്‍ഡ് ബൈക്കുകളുടെ പുതിയ വകഭേദങ്ങള്‍ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു

Top