ഇന്ത്യയിലെ റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ണ്ടിനെന്റല്‍ ജിടി 650 എന്നീ രണ്ടു ബൈക്കുകള്‍ നവംബര്‍ 14-ന് പുറത്തിറക്കും.
ഇന്റര്‍സെപ്റ്ററിനെക്കാളും ഒരല്‍പം വിലക്കൂടുതലായിരിക്കും കോണ്‍ടിനന്റല്‍ ജിടി 650 ക്ക്. 3.40 ലക്ഷം രൂപ ഷോറൂം വില കോണ്‍ടിനന്റല്‍ ജിടി 650 കുറിക്കും. എന്തായാലും ഇന്ത്യയില്‍ വില്‍പനയ്ക്കു വരുന്ന ഏറ്റവും വിലകുറഞ്ഞ പാരലല്‍ ട്വിന്‍ മോഡേണ്‍ ക്ലാസിക് ബൈക്കുകളായി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍ അറിയപ്പെടും.
റെട്രോ ക്ലാസിക് ഭാവമാണ് ഇരു മോഡലുകളുടെ പ്രധാനാകര്‍ഷണം. ഇതിനകം വിവിധ രാജ്യാന്തര വിപണികളില്‍ ഇരു മോഡലുകളും വില്‍പനയിലുണ്ട്. യൂറോപ്യന്‍ വിപണിയില്‍ 6,200 രൂപയാണ് ഇന്റര്‍സെപ്റ്റര്‍ 650 ക്ക് വില. അതായത് ഏകദേശം 5.16 ലക്ഷം രൂപ.