ബുള്ളറ്റ് 350 ബൈക്കുകളുടെ വില റോയല്‍ എന്‍ഫീല്‍ഡ് വര്‍ദ്ധിപ്പിച്ചു. കുറഞ്ഞ വിലയ്ക്ക് ബുള്ളറ്റ് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ ഓഗസ്റ്റില്‍ ഈ പുത്തന്‍ ബൈക്കുകള്‍ പുറത്തിറക്കിയിരുന്നത്. വില വര്‍ദ്ധനയ്ക്ക് ശേഷവും റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലുകളായി തന്നെ ബുള്ളറ്റ് 350 കെഎസ്, ബുള്ളറ്റ് 350 ഇഎസ് എന്നിവ തുടരുന്നതായിരിക്കും. ഇപ്പോള്‍ ബൈക്കിന്റെ വില 1,14,754 രൂപയയാണ് ഉയർന്നിരിക്കുന്നത്.
5,250 ആര്‍ പി എമ്മില്‍ 20 പി എസ് വരെ കരുത്തും 4,000 ആര്‍ പി എമ്മില്‍ 28 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. കൂടാതെ അഞ്ച് സ്പീഡ് ഗീയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. അതിനിടെ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള അടുത്ത തലമുറ മോട്ടോര്‍ സൈക്കിളുകളുടെ പരീക്ഷണ ഓട്ടവും ഊര്‍ജിതമായി തന്നെ നടക്കുന്നുണ്ട്.
ഇലക്ട്രിക് സ്റ്റാര്‍ട്ടുള്ള ബൈക്കിന്റെ വില 1.27 ലക്ഷം രൂപയായിരുന്നു ഇതില്‍ നിന്നും 1,30,365 രൂപ ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.