റോയല്‍ എന്‍ഫീല്‍ഡിന്റെ ബിഎസ്6 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍; വില 1.65 ലക്ഷം

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡല്‍ ക്ലാസിക് 350ന്റെ ബിഎസ്6 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ വില 1.65 ലക്ഷം രൂപയാണ്. ബിഎസ്6 പതിപ്പിന്റെ ബുക്കിങ്ങ് ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 10,000 രൂപ അഡ്വാന്‍സ് നല്‍കി വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

ബിഎസ്-6 പുറത്തിറക്കിയത് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയാണ്. 46 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.

സ്‌റ്റൈല്‍ത്ത് ബ്ലാക്ക്, ക്രോം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലും കൂടിയാണ് ബൈക്ക് എത്തിയത്. ഫാക്ടറിയില്‍ നിന്നുള്ള അലോയി വീലുകളും ചില സ്റ്റിക്കര്‍ നവീകരണങ്ങളും സ്റ്റെല്‍ത്ത് ബ്ലാക്ക് 350-യില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. ഇതിന് ടാങ്കില്‍ ലൈനുകളും, ഫ്യുവല്‍ ടാങ്കിലെ റോയല്‍ എന്‍ഫീല്‍ഡ് ലോഗോയ്ക്കും സെന്റര്‍ കണ്‍സോളിനും റെഡ് കളറും ലഭിക്കുന്നതാണ്.

Top