അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ 125 സി സിയിലേറെ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എ ബി എസ് നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ ക്ലാസിക് 350 റെഡ്ഡിച്ചിലാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് ഈ സുരക്ഷാ സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്.
ഇരട്ട ചാനല്‍ എ ബി എസ് എത്തിയതോടെ ക്ലാസിക് 350 റെഡ്ഡിച് വിലയില്‍ 6,000 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ ബൈക്കിന്റെ ഷോറൂം വില 1,52,900 രൂപയായി ഉയര്‍ന്നു; ബൈക്ക് നിരത്തിലെത്തുന്നതോടെ വില 1,74,400 രൂപയുമാവും. ഇതുവരെ 1,47,464 രൂപയായിരുന്നു ബൈക്കിന്റെ ഷോറൂം വില.
ക്ലാസിക് 350 ശ്രേണിയിലെ 346 സി സി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. 5,250 ആര്‍ പി എമ്മില്‍ 19.8 ബി എച്ച് പി കരുത്തും 4,000 ആര്‍ പി എമ്മില്‍ 28 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.