ക്ലാസിക് 350 യുടെ സ്‌പെഷ്യല്‍ എഡീഷനുമായി റോയല്‍ എന്‍ഫീല്‍ഡ്

ക്ലാസിക് 350 യുടെ സ്‌പെഷ്യല്‍ എഡീഷനുമായി റോയല്‍ എന്‍ഫീല്‍ഡ് വരുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ഫീല്‍ഡ് നിര്‍മാതാക്കള്‍ ആണ് സ്‌പെഷ്യല്‍ എഡീഷനുമായി രംഗത്ത് വരുന്നത്. ഇന്ത്യന്‍ ആംഡ് ഫോഴ്‌സിനെ പ്രചോദിക്കാന്‍ കഴിവുള്ളതാവും സ്‌പെഷ്യല്‍ എഡീഷന്‍ എന്നാണ് നിര്‍മാതാക്കളുടെ വിലയിരുത്തല്‍.

സ്‌പെഷ്യല്‍ എഡീഷന്റെ മറ്റു വിവരങ്ങളൊന്നും തന്നെ കമ്പനി പുറത്ത് വിട്ടിട്ടില്ല. മിലിട്ടറി ബ്രൗണ്‍, നീല എന്നീ കളറുകളിലാണ് സ്‌പെഷ്യല്‍ എഡീഷന്‍ വരിക എന്നാണ് നിലവിലെ വിവരം. എ ബി എസ് സിസ്റ്റത്തോടെയായിരിക്കും പുതിയ മോഡല്‍ ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 346സി സി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് മോട്ടോര്‍, 19 bhp പവറും, 5250 rpm കരുത്തും വാഗ്ദാനം ചെയ്യും. ഈ വര്‍ഷം ആദ്യം ക്ലാസിക് പെഗാസസ് 500 മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തിയിരുന്നു.

Top