Royal Enfield Classic 500 Squadron Blue features

റോയല്‍ എന്‍ഫീല്‍ഡിന്റെ ക്‌ളാസിക് 500 മോഡല്‍ പുതിയ സ്‌ക്വാഡ്രണ്‍ നീല നിറത്തില്‍ വിപണിയിലെത്തി. ഇന്ത്യന്‍ വ്യോമ സേനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്‌ളാസിക് 500 ബൈക്ക് ശ്രേണിക്ക് ഈ നിറം റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയത്.

സായുധ സൈനിക വിഭാഗങ്ങളുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന കമ്പനിയാണ് റോയല്‍ എന്‍ഫീല്‍ഡ്. 1952ലാണ് ഇന്ത്യന്‍ കരസേനയില്‍ നിന്ന് ആദ്യമായി എന്‍ഫീല്‍ഡിന് ഓര്‍ഡറുകള്‍ ലഭിക്കുന്നത്. പുതിയ ക്‌ളാസിക് 500ന് 1.92 ലക്ഷം രൂപയാണ് കൊച്ചി എക്‌സ്‌ഷോറൂം വില.

Top