പുതിയ മൂന്ന് നിറങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

റോയല്‍ എന്‍ഫീല്‍ഡ് ഓഫ് റോഡര്‍ ഹിമാലയന്‍ പുതിയ മോഡൽ അവതരിപ്പിച്ചു. പുതിയ മോഡൽ ഗ്രാവല്‍ ഗ്രേ, ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നീ മൂന്ന് നിറങ്ങളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നടന്ന 2019 മിലാന്‍ മോട്ടോര്‍ ഷോയിലാണ് ഹിമാലയൻ പുതിയ മോഡൽ അവതരിപ്പിച്ചത്.

നിറങ്ങള്‍ അല്ലാതെ മറ്റ് മാറ്റങ്ങൾ ഒന്നും തന്നെ പുതിയ ഹിമാലയനിൽ ഇല്ല. ബാക്കിയെല്ലാം ആദ്യ മോഡലിന് സമ്മാനം ആണ്. 24.5 ബിഎച്ച്പി പവറും 32 എന്‍എം ടോര്‍ക്കുമേകുന്ന 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

ഗ്രാവല്‍ ഗ്രേ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ഫ്രണ്ട് ബ്രേക്ക് ഫെന്‍ഡര്‍ എന്നിവ മാറ്റ് ഫിനിഷിലാണ്. ഇവ ഒഴികെയുള്ള ഭാഗങ്ങളെല്ലാം പതിവുപോലെ ബ്ലാക്ക് നിറത്തിലുമാണ്. റോക്ക് റെഡ്, ലേക്ക് ബ്ലൂ എന്നീ ഡ്യുവല്‍ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ലഗേജ് റാക്ക്, ക്രാഷ് പ്രൊട്ടക്ഷന്‍ ഗാര്‍ഡ് എന്നിവ റെഡ്/ബ്ലൂ ഗ്ലോസി ഫിനിഷിലാണുള്ളത്. ബാക്കിയുള്ള ഭാഗങ്ങളെല്ലാം ബ്ലാക്ക് നിറത്തിലാണ്. നിലവില്‍ സ്‌നോ, ഗ്രാനൈറ്റ്, സ്ലീറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനിലാണ് ഹിമാലന്‍ ഇന്ത്യന്‍ വിപണിയിലുള്ളത്.

Top