ഈ മാസം അവസാനത്തോടെ അപ്ഡേറ്റ് ചെയ്ത ഹിമാലയന്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. നിലവിലെ മോഡല്‍ ബിഎസ് 6 മാനദണ്ഡങ്ങളിലേക്ക് മാറിയതിന് ശേഷം വരുന്ന ആദ്യ പതിപ്പാണിത്. ഇളം സില്‍വര്‍, കറുപ്പ് നിറങ്ങളില്‍ മാറ്റ് ഫിനിഷിംഗില്‍ ആയിരിക്കും പുതിയ മോഡല്‍ ഇറങ്ങുക.
2021-ല്‍ ഹിമാലയന്‍ ഒരു പുതിയ പൈന്‍ ഗ്രീന്‍ ഷേഡ് അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നത്. അത് ഇരട്ട-ടോണ്‍ കളര്‍ സ്‌കീമായിരിക്കുമോ എന്ന കാര്യം വ്യക്തമല്ല. സോളിഡ് വൈറ്റ് കളര്‍ സ്‌കീം റോയല്‍ എന്‍ഫീല്‍ഡ് നിര്‍ത്തലാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. പുതിയ മെറ്റിയര്‍ 350-ല്‍ അരങ്ങേറ്റം കുറിച്ച അതേ ട്രിപ്പര്‍ നാവിഗേഷന്‍ സംവിധാനമായിരിക്കും പുതിയ സിസ്റ്റത്തിലും ഉണ്ടാവുക എന്നാണ് വിലയിരുത്തലുകള്‍.
ബ്ലൂടൂത്ത് ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് ഫോണ്‍ കണക്ട് ചെയ്ത ശേഷം ഇത് റോയല്‍ എന്‍ഫീല്‍ഡ് അപ്ലിക്കേഷനോടൊപ്പം പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും, സ്‌ക്രീന്‍ ഇന്‍കമിംഗ് മെസേജുകളോ കോളുകളോ പ്രദര്‍ശിപ്പിക്കില്ല. കൂട്ടിച്ചേര്‍ത്ത സവിശേഷതകള്‍ കണക്കിലെടുക്കുമ്പോള്‍, അപ്‌ഡേറ്റ് ചെയ്ത ഹിമാലയന് വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.