ഈ വര്‍ഷം ജനുവരിയില്‍ എത്തിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് ലിമിറ്റഡ് എഡിഷന്‍ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായി തുടങ്ങി. 1.71 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റിന്റെ പുതുക്കിയ വില.
പാനിയറുകള്‍, പാനിയര്‍ മൗണ്ടിംഗ് റെയിലുകള്‍, സമ്പ് ഗാര്‍ഡ്, ഓഫ്‌റോഡ് സ്‌റ്റൈല്‍ ഹാന്‍ഡില്‍ബാര്‍, ക്രാഷ്ഗാര്‍ഡ്, ബാര്‍ എന്‍ഡ് വെയിറ്റുകള്‍ പോലുള്ള ആക്‌സസറികള്‍ ഉള്‍പ്പെടുന്ന എക്‌സ്‌പ്ലോറര്‍ കിറ്റ് നിലവില്‍ സ്ലീറ്റ് എഡിഷനില്‍ ലഭ്യമല്ല. 31,900 രൂപ അധികം നല്‍കിയാല്‍ മാത്രമാണ് ഈ ആക്‌സസറികള്‍ സ്ലീറ്റ് എഡിഷനില്‍ ലഭിക്കുകയുള്ളു.
നിലവിലുള്ള 411 സിസി ഒറ്റ സിലിണ്ടര്‍ ലോങ് സ്‌ട്രോക്ക് ഫ്യൂവല്‍ ഇഞ്ചക്ടഡ് ഓയില്‍/എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഹിമാലയനില്‍. എഞ്ചിന് പരമാവധി 24.5 bhp കരുത്തും 32 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 120 കിലോമീറ്ററാണ് ഹിമാലയന്റെ പരമാവധി വേഗത. 300 mm ഡിസ്‌ക് മുന്നിലും 240 mm ഡിസ്‌ക് പിന്നിലും ഹിമാലയന് ബ്രേക്കിംഗ് നല്‍കും.