കടുത്ത ബൈക്ക് പ്രേമിയാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ വില്യം രാജകുമാരന്‍. വില്യമിന്റെ ശേഖരത്തില്‍ സൂപ്പര്‍ ബൈക്കുകളുടെ നീണ്ട നിര തന്നെയുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് ഡ്യുക്കാറ്റി 1198 എസ്, ഡ്യുക്കാറ്റി 1.98 ആര്‍, ഹോണ്ട ബ്ലാക്ക്‌ബേര്‍ഡ്, ട്രയംഫ് ഡയറ്റോണ തുടങ്ങിയവ.
എന്നാല്‍ ഇത്തവണ വില്യമിന്റെ മനം കവര്‍ന്നത് മറ്റാരുമല്ല റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ആണ്. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് രാജ്യത്തലവന്മാരുടെ സംഗമത്തിന്റെ ആദ്യ ദിവസം സംഘടിപ്പിച്ച് വെല്‍ക്കം ടു ദ യുകെ റിസപ്ഷനിലാണ് വില്യം രാജകുമാരന്റെ കണ്ണ് ഇന്റര്‍സെപ്റ്ററില്‍ ഉടക്കിയത്.
ചടങ്ങില്‍ സന്നിഹിതനായിരുന്ന റോയല്‍ എന്‍ഫീല്‍ഡ് സിഇഒ സിദ്ധാര്‍ഥ ലാലിനോട് ഇന്റര്‍സെപ്റ്ററിനെ പറ്റി കൂടുതല്‍ ചോദിച്ച് മനസിലാക്കുകയും ചെയ്തു . ബ്രിട്ടനില്‍ പുറത്തിറക്കുന്നതിന്റെ മുന്നോടിയായിട്ടാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ പ്രദര്‍ശിപ്പിച്ചത്.
ഇറ്റലിയിലെ മിലാനില്‍ നടന്ന ടൂവീലര്‍ മോട്ടോര്‍ ഷോയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി എന്നീ പുതിയ രണ്ടു ബൈക്കുകളെ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ചരിത്രത്തിലാദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന പാരലല്‍ ട്വിന്‍ എന്‍ജിനുമായി എത്തുന്ന ബൈക്കുകളാണ് രണ്ടും.
റോയല്‍ എന്‍ഫീല്‍ഡിന്റെ തന്നെ ഇന്റര്‍സെപ്റ്റര്‍ മാര്‍ക്ക് 1 നെ അനുസ്മരിപ്പിച്ചാണ് പുതിയ ഇന്റര്‍സെപ്റ്ററിനെ പുറത്തിറക്കിയിരിക്കുന്നത്. 2013-ല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ കഫേ റേസര്‍ ബൈക്ക് കോണ്ടിനെന്റല്‍ ജിടിയുടെ രൂപവും ഭാവവുമാണ് പുതിയ ജിടിക്ക്. ഇരുബൈക്കുകള്‍ക്കും പുതിയ എന്‍ജിന്‍ തന്നെയാണ് ഉപയോഗിക്കുന്നത്.
648 സിസി കപ്പാസിറ്റിയുള്ള പാരലല്‍ ട്വിന്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ട്രാന്‍സ്മിഷന്‍. യുകെയില്‍ കമ്പനി പുതുതായി സ്ഥാപിച്ച ടെക്‌നിക്കല്‍ സെന്ററും ചെന്നൈയിലെ ടെക്‌നിക്കല്‍ സെന്ററും സംയുക്തമായാണു പുതിയ എന്‍ജിന്‍ വികസിപ്പിച്ചത്.