കൂടുതൽ സ്റ്റൈലിഷായി റോയല്‍ എന്‍ഫീല്‍ഡ് ‘കെഎക്സ് കണ്‍സെപ്റ്റ്’; പ്രദര്‍ശിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ബോബര്‍ മോഡല്‍ ‘കെഎക്സ് കണ്‍സെപ്റ്റ്’ വാഹനം പ്രദര്‍ശിപ്പിച്ചു. തായ്‌ലൻഡിൽ നടന്നുകൊണ്ടിരിക്കുന്ന 2019 ബാങ്കോക്ക് മോട്ടോര്‍ ഷോയിലാണ് ‘കെഎക്സ് കണ്‍സെപ്റ്റ്’ പ്രദര്‍ശിപ്പിച്ചത്. മാത്രമല്ല ഇന്ത്യക്ക് പുറമേ കമ്പനിക്ക് നിര്‍മാണ-അസംബ്ലിള്‍ കേന്ദ്രമുള്ള ഒരേയൊരു രാജ്യമാണ് തായ്‌ലൻഡിൽ. 2022-ഓടെ ബോബര്‍ മോഡല്‍ നിരത്തിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

90 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 838 സിസി വി-ട്വിന്‍ ഓയില്‍ കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തുപകരുക.
വാഹനത്തിന്റെ എന്‍ജിന്‍ വികസിപ്പിച്ചിരിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡും പൊളാരിസും ചേര്‍ന്നാണ്.

പുതിയ കെഎല്‍സിന്റെ ഡിസൈന്‍ ചെയ്തിരിക്കുന്നത് റെട്രോ ലുക്കില്‍ ബ്ലാക്ക്-ബ്രോണ്‍സ് ഫിനിഷില്‍ ഗ്രീന്‍-കോപ്പര്‍ പെയിന്റ് സ്‌കീമിലാണ്.

കൂടാതെ സിംഗിള്‍ ലെതര്‍ സീറ്റ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, മള്‍ട്ടി സ്പോക്ക് അലോയി വില്‍, വലിയ ടയറുകള്‍, സ്‌പോര്‍ട്ടി ടാങ്ക്, റൗണ്ട് ഹെഡ്‌ലൈറ്റ്, മാസീവ് എന്‍ജിന്‍, ഷോര്‍ട്ട് ഫെന്‍ഡര്‍ തുടങ്ങിയവയെല്ലാം വാഹനത്തിന് കരുത്ത് നല്‍കുന്നതായിരിക്കും.

Top