ഹിമാലയന് എ ബി എസ് പതിപ്പിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്. അടുത്ത മാസം വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഇരിക്കെയാണ് പ്രീബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.
നിലവില്‍ 1.68 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് വിപണിയില്‍ വില (ഡല്‍ഹി എക്‌സ്‌ഷോറൂം). കമ്പനി കഴിഞ്ഞദിവസം അവതരിപ്പിച്ച ക്ലാസിക് സിഗ്‌നല്‍സ് 350 പതിപ്പിലുള്ള എബിഎസ് സംവിധാനം തന്നെയായിരിക്കും ഹിമാലയനും ലഭിക്കുക. സ്റ്റാന്‍ഡേര്‍ഡ് ഹിമാലയനെക്കാള്‍ 12,000 മുതല്‍ 15,000 രൂപ വരെ കൂടുതല്‍ വില പുതിയ ഹിമാലയന്‍ എബിഎസിന് പ്രതീക്ഷിക്കാം.
എഞ്ചിന് 24.5 bhp കരുത്തും 32 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. എബിഎസിന് പുറമെ മറ്റു കാര്യമായ മാറ്റങ്ങള്‍ ഹിമാലയന്‍ അവകാശപ്പെടില്ല. മുന്നില്‍ 200 mm ട്രാവല്‍ നീളമുള്ള 41 mm ഫോര്‍ക്കുകളും പിന്നില്‍ 180 mm ട്രാവല്‍ നീളമുള്ള മോണോഷോക്ക് യൂണിറ്റും ഹിമാലയനില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.
മുന്‍ പിന്‍ ടയറുകളില്‍ യഥാക്രമം 300 mm, 240 mm ഡിസ്‌ക്കുകളാണ് ഇടംപിടിക്കുന്നത്. അടുത്തവര്‍ഷം ഏപ്രില്‍ ഒന്നു 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മുഴുവന്‍ എബിഎസ് കര്‍ശനമാകുന്ന സാഹചര്യത്തിലാണ് ഹിമാലയന് എബിഎസ് സുരക്ഷ നല്‍കാനുള്ള കമ്പനിയുടെ തീരുമാനം.
ക്ലാസിക് സിഗ്‌നല്‍സിലേതുപോലെ ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ തന്നെയായിരിക്കും ഹിമാലയനിലും ഒരുങ്ങുക. സാധാരണയായി മുന്‍ചക്രത്തില്‍ മാത്രമാണ് ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ ഒരുങ്ങാറ്.
എന്നാല്‍ ഇരു ടയറുകളിലും എബിഎസ് സാന്നിധ്യമറിയിക്കുന്നതിനാല്‍ ഇരട്ട ചാനല്‍ എബിഎസ് കൂടുതല്‍ ഫലപ്രദമായ സുരക്ഷ ബൈക്കുകളില്‍ ഉറപ്പുവരുത്തും.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഹിമാലയന്റെ ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിനെ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ശേഷം 2018 ജനുവരിയില്‍ ഹിമാലയന്‍ സ്ലീറ്റ് എഡിഷനും വിപണിയിലെത്തിയിരുന്നു.