ഒക്ടോബർ മാസത്തെ വിൽപനയിൽ ഒന്നാമതായി റോയൽ എൻഫീൽഡ്

രാജ്യത്തെ പ്രീമിയം ബൈക്ക് നിർമ്മാതാക്കൾ ഒക്ടോബർ മാസത്തെ അതത് വിൽപ്പന ഫലങ്ങൾ പുറത്തുവിട്ടു. ഇതനുസരിച്ച് ഏറ്റവും കൂടുതൽ ബൈക്കുകൾ വിറ്റഴിച്ച കമ്പനിയാണ് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 പ്രീമിയം ബൈക്കുകളിൽ കമ്പനിയുടെ ആറ് ബൈക്കുകൾ ഇടം നേടി. ഉപഭോക്താക്കൾ വാങ്ങിക്കൂട്ടിയ കമ്പനിയുടെ രണ്ട് ബൈക്കുകളെക്കുറിച്ച് നമുക്ക് അറിയിക്കാം.

ക്ലാസിക്ക് 350ഉം ഹണ്ടര്‍ 350 ആണ് അമ്പരപ്പിക്കുന്ന വില്‍പ്പന കമ്പനിക്ക് സമ്മാനിച്ചത്. കഴിഞ്ഞ മാസം, റോയൽ എൻഫീൽഡ് ക്ലാസിക് 350-ന്റെ 27,571 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം 13,751 യൂണിറ്റുകൾ വിറ്റഴിച്ചു. അതായത് ഇത്തവണ കമ്പനിയുടെ വാര്‍ഷിക വിൽപ്പന 100 ശതമാനം വർദ്ധിക്കുകയും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13,820 വാഹനങ്ങൾ കൂടുതൽ വിറ്റഴിക്കുകയും ചെയ്‍തു. നിലവിൽ ഈ ബൈക്കിന് 30.70 ശതമാനം വിപണി വിഹിതമുണ്ട്. ഇതിനുപുറമെ, കമ്പനി അടുത്തിടെ പുറത്തിറക്കിയ ഹണ്ടർ 350 ഉപഭോക്താക്കളെ പൂർണ്ണമായും ആകർഷിക്കാൻ കഴിഞ്ഞു.

കഴിഞ്ഞ മാസം കമ്പനി ഈ ബൈക്കിന്റെ 17118 യൂണിറ്റുകൾ വിറ്റഴിച്ചു, ഇതോടെ ഈ ബൈക്കിന്റെ വിപണി വിഹിതം 19.06 ശതമാനത്തിലെത്തി. വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, ഹണ്ടർ 350 റെട്രോയ്ക്ക് 1,49,900 രൂപയും ഹണ്ടർ 350 മെട്രോയ്ക്ക് 1,63,900 രൂപയും ഹണ്ടർ 350 മെട്രോ റെബലിന് 1,68,900 രൂപയുമാണ് വില. കുറഞ്ഞ വിലയും മികച്ച രൂപകൽപ്പനയും കാരണം ഈ ബൈക്ക് അതിവേഗം അതിന്റെ സ്ഥാനം നേടുന്നു.

എഞ്ചിനെ കുറിച്ച് പറയുകയാണെങ്കിൽ, റോയൽ എൻഫീൽഡ് ഹണ്ടർ 350 ന് 349 സിസി എഞ്ചിൻ ഉണ്ട്. അത് 20.2 bhp പവറും 27 എൻഎം ടോർക്കും സൃഷ്‍ടിക്കുന്നു. കൂടാതെ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഫ്യുവൽ ഇഞ്ചക്ഷൻ ടെക്‌നോളജിയാണ് ഈ എഞ്ചിനിൽ സജ്ജീകരിച്ചിരിക്കുന്നത്. മണിക്കൂറിൽ 114 കിലോമീറ്ററാണ് ഈ ബൈക്കിന്റെ ഉയർന്ന വേഗത. ഹണ്ടർ 350 ന് 1370 എംഎം വീൽബേസും 181 കിലോഗ്രാം ഭാരം ഉണ്ട്. ഹണ്ടറിന് ലഭിക്കുന്ന പ്രതികരണം നോക്കുമ്പോൾ, ഈ മോഡലിന് ഉടൻ തന്നെ രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണെന്ന് തെളിയിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു.

Top