Royal Enfield unveils the 411cc all-terrain Himalayan, prices to be announced mid-March

സാഹസിക റൈഡിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കായി റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയ പുത്തന്‍ ഓഫ് റൈഡ് ബൈക്കായ ‘ഹിമാലയന്‍’ വിപണിയിലേക്ക്. ടൂവീലര്‍ വിഭാഗത്തില്‍ പുതിയൊരു ശ്രേണിയ്ക്കാണ് ഹിമാലയന്‍ അവതരിപ്പിച്ചതിലൂടെ റോയല്‍ എന്‍ഫീല്‍ഡ് തുടക്കമിടുന്നത്.

കമ്പനിയുടെ മറ്റു മോഡലുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഹിമാലയന്റെ രൂപകല്പന. 24.5 ബി.എച്ച്.പി കരുത്തുള്ള, സിംഗിള്‍ സിലിണ്ടര്‍, 411 സി.സി എന്‍ജിനാണുള്ളത്. കെര്‍ബ് വെയ്റ്റ് 182 കിലോഗ്രാം. 220 എം.എം ഗ്രൗണ്ട് ക്‌ളിയറന്‍സ് മികവാണ്. 15 ലിറ്ററാണ് ഇന്ധന ടാങ്ക് കപ്പാസിറ്റി. ഹിമാലയനു പ്രതീക്ഷിക്കുന്ന വില 1.80 ലക്ഷം രൂപ.

Top