വാഹന പ്രേമികളില്‍ ആവേശമായി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലുകള്‍.
ആരാധകര്‍ കാത്തിരിക്കുന്ന ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുകയാണ്.
കാലിഫോര്‍ണിയയില്‍ വെച്ചുള്ള പരസ്യ ചിത്രീകരണത്തിനിടെയാണ് പുത്തന്‍ മോട്ടോര്‍സൈക്കിളുകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
പുറത്തു വന്ന ചിത്രങ്ങളില്‍ ഇന്റര്‍സെപ്റ്റര്‍ 650യാണ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്.
2018 ഏപ്രില്‍ മാസത്തോടെ ‘ഇന്റര്‍സെപ്റ്റര്‍ 650’, ‘കോണ്‍ടിനന്റല്‍ ജിടി 650’ മോട്ടോര്‍സൈക്കിളുകളെ റോയല്‍ എന്‍ഫീല്‍ഡ് രാജ്യാന്തര വിപണികളില്‍ അവതരിപ്പിക്കും.
4 ലക്ഷം രൂപ പ്രൈസ് ടാഗിലാകും പുതിയ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അണിനിരക്കുകയെന്നാണ് സൂചന.
46.3 bhp കരുത്തും 52 nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സിനെയാണ് ഒരുക്കിയിരിക്കുന്നത്.
650 സിസി മോട്ടോര്‍സൈക്കിളുകളെ ഹൈവേ ക്രൂയിസിംഗിന് വേണ്ടി പ്രത്യേകം ഒരുക്കിയതാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
സ്ലിപ്പര്‍ ക്ലച്ച്, എബിഎസ് എന്നിവ ‘ഇന്റര്‍സെപ്റ്റര്‍ 650’, ‘കോണ്‍ടിനന്റല്‍ ജിടി 650’ മോട്ടോര്‍സൈക്കിളുകളില്‍ ഇടംപിടിക്കും.
ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും ട്വിന്‍ ഗ്യാസ്ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകള്‍ റിയര്‍ എന്‍ഡിലും മോട്ടോര്‍സൈക്കിളുകളില്‍ ഒരുക്കിയിട്ടുണ്ട്.