ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ ഒരു കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തിരുച്ചിറപ്പള്ളി ജില്ലാ കലക്ടര്‍ എസ്. ശിവരാസു, എസ്പി പി. രാജന്‍, സബ് കലക്ടര്‍ നിശാന്ത് കൃഷ്ണ എന്നിവരെ തെരഞ്ഞെടുപ്പ് ഇതര തസ്തികകളിലേക്ക് മാറ്റി. പ്രത്യേക നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
ശിവരാസുവിന് പകരം എസ് ദിവ്യദര്‍ശിനിയെയും, രാജന് പകരം എ. മയില്‍വാഹനത്തെയും നിയമിക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചു. തമിഴ്നാട്ടിലെ വോട്ടെടുപ്പ് ഏപ്രില്‍ ആറിനും, വോട്ടെണ്ണല്‍ മെയ് രണ്ടിനും നടക്കും. 234 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ്-ഡിഎംകെ, ബിജെപി-എഐഎഡിഎംകെ സഖ്യങ്ങളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാനപ്പെട്ട പാര്‍ട്ടികള്‍.