തൃശൂര്‍: ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരേ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. തൃശൂര്‍ പാലിയേക്കരയിലാണ് സംഭവം.
രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിനാണ് സ്വകാര്യ ബസ് മാര്‍ഗതടസം സൃഷ്ടിച്ചത്. സംഭവത്തില്‍ സ്വകാര്യ ബസിന് 10,000 രൂപ പിഴ ചുമത്തി. ഡ്രൈവര്‍ക്കെതിരേ കേസെടുക്കാനും വകുപ്പ് നിര്‍ദേശം നല്‍കിട്ടുണ്ട്.