ഡല്‍ഹി: ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാവുമായി പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്ക് മാസം തോറും 1100 രൂപയും പ്രതിവര്‍ഷം എട്ട് ഗ്യാസം സിലിണ്ടറും സൗജന്യമായി നല്‍കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു.
എണ്ണക്കുരു, പയറുവര്‍ഗങ്ങള്‍, ധ്യാനങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ്ങ് സിദ്ധു പറഞ്ഞു. മദ്യവില്‍പ്പന, മണല്‍ഖനനം തുടങ്ങിയവയ്ക്കായി പ്രവര്‍ത്തിക്കുന്ന മാഫിയരാജിനെ സര്‍ക്കാര്‍ ഇല്ലാതാക്കുമെന്നും സിദ്ധു പറഞ്ഞു.
സ്‌കൂളിലും കോളജുകളിലും സൗജന്യവിദ്യാഭ്യാസം നല്‍കുമെന്നാണ് മറ്റൊരു വാഗ്ദാനം.