പിഡബ്ല്യുഡി എഞ്ചിനീയറുടെ വീട്ടിലെ പൈപ്പില്‍ നിന്നും പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപ

ബെംഗളൂരു: പിഡബ്ല്യുഡി എന്‍ഞ്ചിയിനീയറുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ലക്ഷങ്ങളുടെ കള്ളപ്പണം കണ്ടെത്തി. പൈപ്പിനുള്ളില്‍ നിറച്ചുവെച്ച നിലയിലാണ് ലക്ഷങ്ങള്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലാണ് സംഭവം. പി.ഡബ്യു.ഡി വകുപ്പിലെ ജോയിന്റ് എഞ്ചിനീയറായ ശാന്ത ഗൗഡ ബരാദര്‍ ഏറെ നാളായി അഴിമതി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.

മുന്നറിയിപ്പില്ലാതെ ശാന്ത ഗൗഡയുടെ വീട്ടിലെത്തിയ സ്‌ക്വാഡിന് ആദ്യഘട്ടത്തില്‍ പണം കണ്ടെത്താനായില്ല. പരിശോധനയെക്കുറിച്ച് വിവരം ചോര്‍ന്നു ലഭിച്ച ഗൗഡ പണവും സ്വര്‍ണവും അതിവിദ്ഗദ്ധമായിട്ടാണ് നേരത്തെ ഒളിപ്പിച്ചിരുന്നത്. എന്നാല്‍ കള്ളപ്പണമുണ്ടെന്ന് ഉറപ്പിച്ച സ്‌ക്വാഡ് വീടിന്റെ മുക്കും മൂലയും പരിശോധിച്ചു. ഇതിലാണ് ഞെട്ടിപ്പിക്കുന്ന തരത്തില്‍ പണമൊളിപ്പിച്ചത് കണ്ടെത്തിയത്.

പൈപ്പിനുള്ളിലെ പണം കണ്ടെത്താന്‍ സ്‌ക്വാഡ് പ്ലംബറെ രംഗത്തിറക്കി. പ്ലംബറെത്തി പൈപ്പ് പൊളിതൊടെ സ്വര്‍ണവും പണവും കണ്ടെത്തി. പൈപ്പിനുള്ളില്‍ നിന്ന് നോട്ടുകള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. പൈപ്പുകള്‍ പണം ഒളിപ്പിക്കുന്നതിന് വേണ്ടി മാത്രമായി നിര്‍മ്മിച്ചവയാണെന്ന് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top